ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
എറണാകുളം: എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആലങ്ങാട് സ്വദേശികളായ നിതിൻ, തൗഫീഖ് എന്നിവരാണ് അറസ്റ്റിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് വിമൽ കുമാറിനെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. കൊലപാതകം, തടഞ്ഞ് നിർത്തി ആക്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞു. നിരവധി തവണ പരാതി നൽകിയതായും പഞ്ചായത്തംഗം ജമ്പാർ പറഞ്ഞു. ഇന്നലെ വെകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വിമൽ കുമാറിന്‍റെ മകനെയും സുഹൃത്തിനെയും ആക്രമിച്ചത്. ഇത് തടയാൻ എത്തിയ വിമൽ കുമാറിനെ കൂടെയുണ്ടായിരുന്ന ഒരാൾ പിടികൂടി നെഞ്ചിൽ ഇടിക്കുകയായിരുന്നു.
ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.