‘വിക്ര’ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം; ‘മാമന്നൻ’ പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമ മാമന്നന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി റിപ്പോർട്ട്. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഫഹദ് തമിഴില്‍ എത്തുന്ന അടുത്ത ചിത്രം എന്ന പ്രത്യേകത കൂടി മാമന്നന്‍ എന്ന സിനിമയ്ക്കുണ്ട്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് വിക്രത്തിന് ശേഷം ഈ സിനിമയും നിര്‍മ്മിക്കുന്നത്. അദ്ദേഹമാണ് സിനിമ പാക്ക്അപ്പ് ആയ വിവരം പുറത്ത് വിട്ടതും.

Read Previous

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമില്ല

Read Next

എറണാകുളത്ത് എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നു മുമ്പ് ലൈസന്‍സ് എടുക്കണം