എൽദോസ് ഇപ്പോഴും ഒളിവിൽ തന്നെ; കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പ്രതിയായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നതിനാൽ അതുവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കുറവാണ്.

പരാതിക്കാരിയായ യുവതിയുമായി അന്വേഷണ സംഘം ഇന്നലെ വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. അതേസമയം എംഎൽഎ ഇപ്പോഴും ഒളിവിലാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് എംഎൽഎയുടെ നീക്കം. 

Read Previous

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം; 5,000 മുതല്‍ 10,000 വരെ പിഴ ചുമത്തി സർക്കാർ

Read Next

റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു