ദൃശ്യം 2 ടീസർ പുറത്ത്

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം മലയാളത്തിൽ രണ്ട് തവണ റിലീസ് ചെയ്തപ്പോഴും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ആദ്യഭാ​ഗം തിയേറ്ററിൽ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടാം ഭാഗം ഒ.ടി.ടി.യിൽ റിലീസ് ചെയ്തിരുന്നെങ്കിലും ആദ്യഭാഗം പോലെ തന്നെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ദൃശ്യം 2വിന്‍റെ ഹിന്ദി പതിപ്പിന്‍റെ ടീസർ പുറത്തിറങ്ങി.

അജയ് ദേവ്ഗൺ, ശ്രേയ ശരൺ, തബു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ നായകനായ ജോർജ്ജ് കുട്ടിയെപ്പോലെ താടിയുള്ള കഥാപാത്രത്തെയാണ് അജയ് ദേവ്ഗൺ അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നായകന്റെ കുറ്റസമ്മതമാണോ ചിത്രമെന്ന സൂചനയും ടീസർ നൽകുന്നുണ്ട്.

ജീത്തു ജോസഫിന്‍റെ കഥയെ ആസ്പദമാക്കി അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനും അമിൽ കീയൻ ഖാനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധായകൻ. സുധീർ കുമാർ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാൻസിസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Read Previous

ആർഎസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

Read Next

കാസർകോട് പ്ലസ് വൺ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത് സീനിയര്‍ വിദ്യാര്‍ത്ഥികൾ