ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: 2024 ഫെബ്രുവരിയിൽ അന്താരാഷ്ട്ര നീന്തൽ ഫെഡറേഷന്റെ ലോക ചാമ്പ്യൻഷിപ്പിൻ ദോഹ ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 2 മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 76 മെഡലുകളാണ് വിജയികളെ കാത്തിരിക്കുന്നത്.
നീന്തൽ, ആർട്ടിസ്റ്റിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ, ഡൈവിങ്, ഹൈ ഡൈവിങ്, വാട്ടർ പോളോ എന്നിങ്ങനെ ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ലോകോത്തര അക്വാട്ടിക് കേന്ദ്രങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. നീന്തൽ, ആർട്ടിസ്റ്റിക് നീന്തൽ, വാട്ടർ പോളോ എന്നിവ ആസ്പയർ ഡോമിൽ നടക്കും.
ഹമദ് അക്വാട്ടിക് സെന്‍ററിലും ഹൈ ഡൈവിംഗ്, ഓപ്പൺ വാട്ടർ സ്വിമ്മിംഗ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിനു സമീപവും ഡൈവിംഗ് മത്സരങ്ങൾ നടക്കും. ലോകത്തിലെ ഏറ്റവും മികച്ച ജലമത്സരത്തിന് ദോഹ ആതിഥേയത്വം വഹിക്കുമ്പോൾ, നീന്തൽ, ആർട്ടിസ്റ്റിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ, ഡൈവിംഗ്, വാട്ടർ പോളോ എന്നിവയിൽ പാരീസ് 2024 ഒളിമ്പിക് ഗെയിംസിനുള്ള യോഗ്യതയിലേക്കുള്ള ഒരു ഘട്ടം കൂടിയാണിത്.





