ദിലീപോ, അതിജീവീതയോ; ഹൈക്കോടതി വിധി നിർണ്ണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍റെ ബെഞ്ച് പരിഗണിക്കുന്നത്. ഓണാവധിക്കായി കോടതി അടച്ചതിനാൽ അതിജീവിതയുടെ ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് വിളിക്കും.

അടച്ചിട്ട മുറിയിലായിരിക്കും രഹസ്യ വിചാരണ നടക്കുക. കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റി. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കോടതി മാറ്റത്തിന് ദിലീപ് എതിരാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടത്താൻ സി ബി ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷനും അതിജീവിതയും നല്‍കിയ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് സി ബി ഐ കോടതിയില്‍ തന്നെ തുടരണം. വനിത ജഡ്ജി തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു പ്രത്യേക ഉത്തരവിലൂടെ വനിത ജഡ്ജിയുള്ള സി ബി ഐ കോടതിയിലേക്ക് മാറ്റിയത്.

Read Previous

കോട്ടയത്ത് കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരു മരണം

Read Next

എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു