ധനുഷിന്റെ ‘തിരുച്ചിത്രമ്പലം’; തീയേറ്റർ സ്‌ക്രീന്‍ വലിച്ച് കീറി ആരാധകര്‍

ധനുഷ് നായകനായി എത്തിയ ചിത്രം ‘തിരുച്ചിത്രമ്പലം’ തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത് ആഘോഷമാക്കുകയാണ് ആരാധകർ. ധനുഷിനെ സ്‌ക്രീനില്‍ കണ്ടപ്പോഴുള്ള ആരാധകരുടെ ആഘോഷം വലിയ നാശ നഷ്ടത്തിനാണ് ഇടയാക്കിയത്.

ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ഷോയ്ക്കിടെയാണ് സംഭവം. ആദ്യ രംഗത്തിലെ ആർപ്പുവിളികൾക്കും നൃത്തങ്ങൾക്കും ഇടയിൽ ധനുഷിന്‍റെ ആരാധകർ സ്ക്രീനുകൾ വലിച്ചുകീറി. ഇത് തിയേറ്റർ ഉടമയ്ക്ക് കനത്ത നാശനഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിവെച്ചു. ഇന്നലെ ചെന്നൈയിലെ രോഹിണി തിയേറ്ററിൽ നടന്ന സെക്കന്‍റ് ഷോയ്ക്കിടെയായിരുന്നു സംഭവം.

ഇന്നലെ തിയേറ്ററുകളിലെത്തിയ തിരുച്ചിത്രമ്പലത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മിത്രൻ ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാരടി മോഹിനിക്ക് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, നിത്യ മേനൻ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read Previous

സ്വാഭാവിക നീതിക്ക് എതിര്, ഗവ‍ര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം: എ.കെ ബാലൻ

Read Next

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം; ഓണാവധി സെപ്റ്റംബര്‍ 2 മുതല്‍