രാഹുലിന് വധ ഭീഷണി; പ്രതി മധ്യപ്രദേശില്‍ അറസ്റ്റില്‍

നഗ്ഡ: മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ഇന്‍ഡോറില്‍ എത്തിയ രാഹുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നഗ്ഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് നഗ്ഡ പൊലീസ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

ഇൻഡോർ പൊലീസ് നൽകിയ ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് നഗ്ഡ എസ്പി സത്യേന്ദ്ര കുമാർ ശുക്ല പറഞ്ഞു. പ്രതി ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയാണെന്ന് ആധാർ കാർഡിൽ നിന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

Read Previous

അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Read Next

നേപ്പാളി യുവതിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയം