ദളിത് യുവാവിനെ ചെരുപ്പുകൊണ്ട് അടിച്ച് ഗ്രാമത്തലവന്‍ ; പ്രതിഷേധം ശക്തം

ലഖ്‌നൗ: ദളിത് യുവാവിനെ ചെരിപ്പുകൊണ്ട് അടിച്ച സംഭവത്തിൽ ഗ്രാമത്തലവൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർപൂരിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തീരുമാനിച്ചത്.

ദളിത് വിഭാഗത്തിൽപ്പെട്ട ദിനേശ് കുമാറിനാണ് മർദ്ദനമേറ്റത്. ദിനേശ് കുമാറിനെ നിലത്തിരുത്തിയ ശേഷം ചെരുപ്പ് കൊണ്ട് ശക്തിയായി അടിക്കുകയായിരുന്നു. പുറത്തേക്ക് വിടുന്നതിനിടെ രണ്ടാമതൊരു വ്യക്തിയും ദിനേശിനെ കൈകൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാം.

Read Previous

കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം കഴിയാന്‍ അവസരമൊരുക്കിയ പോലീസുകാര്‍ക്കെതിരെ കേസ്

Read Next

തൊഴിലില്ലായ്മയ്‌ക്കെതിരായ പ്രതിഷേധം; രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു