ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗോൾ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളി നടന്നില്ല. കനത്ത മഴയും ചുഴലിക്കാറ്റും കാരണം വ്യാഴാഴ്ച രാവിലെ മുതൽ വിക്കറ്റും ഔട്ട്ഫീൽഡും മൂടിയിരിക്കുകയാണ്. മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റും സ്റ്റേഡിയത്തിന് കനത്ത നാശനഷ്ടമുണ്ടാക്കി.
സ്റ്റേഡിയത്തിലെ താൽക്കാലിക സ്റ്റാൻഡുകളിലൊന്ന് കാറ്റിൽ തകർന്നുവീണു. അതിൻെറ മേൽക്കൂരയും പറന്നുപോയി. ഓസ്ട്രേലിയൻ ടീം അംഗങ്ങൾ ഇരുന്നിരുന്ന ഡഗ്ഗൗട്ടിന് തൊട്ടുമുന്നിൽ പൊട്ടിയ ഗ്ലാസ് പാളികളിലൊന്ന് വീണു. താരങ്ങൾക്കോ ഗ്രൗണ്ട് സ്റ്റാഫിനോ കാണികൾക്കോ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മനോഹരമായ ലങ്കൻ തീരത്താണ് ഗോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. അതിനാൽ, ഇവിടെ നടക്കുന്ന പല മത്സരങ്ങളിലും, പ്രതികൂല കാലാവസ്ഥയാണ് വില്ലൻമാർ. കനത്ത മഴ പലപ്പോഴും തിരിച്ചടിയാകും. അതിരാവിലെ ഗാലറിയുടെ ഡെക്ക് തകർന്നതിനാൽ ആ സമയത്ത് സ്റ്റേഡിയത്തിൽ കാണികളുണ്ടായിരുന്നില്ല.





