കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം

ദില്ലി: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചേരും. ഡൽഹി എകെജി ഭവനിൽ അവൈലബിൾ പിബി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തും. തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.

തുടർന്ന് അന്ത്യകർമങ്ങൾക്കായി നേതാക്കൾ കേരളത്തിലെത്തും. പാർട്ടിക്ക് വേണ്ടി പോരാടിയ തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു.

Read Previous

നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

Read Next

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ മാറ്റിമറിക്കും: രാജീവ് ചന്ദ്രശേഖർ