ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം

ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ കശ്മീർ പര്യടനത്തിൽ സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിൻ്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കുന്ന ഗുപ്കാർ സഖ്യത്തിലെ എല്ലാ പ്രധാന നേതാക്കളും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും.

ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും യാത്രയുടെ ഭാഗമാകുമെന്ന് ശ്രീനഗറിൽ വേണുഗോപാൽ പറഞ്ഞു. എന്നാൽ യൂസഫ് തരിഗാമി ഈ വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Read Previous

ബൂസ്റ്റർ ഡോസ് എടുത്തവർക്ക് നേസൽ‌‌ വാക്സീൻ നൽകരുതെന്ന് നിർദേശം

Read Next

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ വൈകി