കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം; ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കത്തയച്ചു. അതേസമയം, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി.

2001ലാണ് അവസാനമായി സംഘടനാ തിരഞ്ഞെടുപ്പ് നടന്നത് അനുസരിച്ച് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തിയത്. ഈ തിരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളേജിൽ 9000ലധികം അംഗങ്ങൾ ഉണ്ടായിരുന്നു. അന്ന് സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച നേതാവിന് 94 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അന്നുമുതൽ ഇലക്ടറൽ കോളേജിലെ വോട്ടർപട്ടികയെച്ചൊല്ലിയുള്ള വിവാദം ശക്തമായിരുന്നു.

Read Previous

സിപിഐ മന്ത്രിമാർക്ക് പോരായ്മയുണ്ടെങ്കിൽ തിരുത്തേണ്ടത് പാർട്ടി നേതൃത്വം; മുഖ്യമന്ത്രിക്ക് വിമർശനം

Read Next

മുരുഗ മഠാധിപതി ശിവമൂർത്തി ശരനരു പോക്‌സോ കേസിൽ അറസ്റ്റിൽ