കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾ; തരൂരും ഖാർഗെയും അവസാന വട്ട പ്രചാരണത്തിൽ

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് തിരഞ്ഞെടുപ്പ്. എ.ഐ.സി.സി, പി.സി.സികളിലായി 67 ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള വോട്ടർമാർക്കായി ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.

9376 വോട്ടർമാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന് ശേഷം ബാലറ്റ് ബോക്സുകൾ ചൊവ്വാഴ്ച വിമാനമാർഗ്ഗം ഡൽഹിയിലേക്ക് കൊണ്ടുപോകും. വോട്ടെണ്ണൽ പൂർത്തിയാക്കി ബുധനാഴ്ച ഫലം പ്രഖ്യാപിക്കും. മല്ലികാർജുൻ ഖാർഗെയുടെയും തരൂരിന്റെയും പ്രചാരണം ഇന്ന് അവസാനിക്കും.

ഖാർഗെയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പരിഗണിച്ച് ഭൂരിഭാഗം പിസിസി നേതാക്കളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. രഹസ്യബാലറ്റിൽ പ്രതീക്ഷ അർപ്പിക്കുന്ന തരൂരിന് മധ്യപ്രദേശിൽ മാത്രമാണ് മികച്ച സ്വീകരണം ലഭിച്ചത്. 

Read Previous

ഗവർണറുടെ അസാധാരണ നടപടി; ഇടപെടാൻ കഴിയാതെ സർക്കാർ

Read Next

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് ടേം അവധി