‘കൃഷിക്കാരനായ ജയറാ’മിനെ ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവച്ച് താരം

തിരുവനന്തപുരം: നടൻ ജയറാമിന് സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം . ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പെരുമ്പാവൂർ തോട്ടുവയിലെ ജയറാമിന്‍റെ ഫാമിന്‍റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിൻ പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

ജയറാമിന്‍റെ തോട്ടുവയിലെ ആനന്ദ് ഫാമിൽ 60ഓളം പശുക്കളുണ്ട്. തോട്ടുവയിലെ അഞ്ചര ഏക്കർ സ്ഥലത്ത് 10 വർഷം മുമ്പാണ് അഞ്ച് പശുക്കളുമായി അദ്ദേഹം ഫാം ആരംഭിച്ചത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണു പശുക്കളെ വാങ്ങിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ നേരിട്ടും പാൽ സൊസൈറ്റി വഴിയും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു.

Read Previous

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു

Read Next

റോളക്സിൽ വീഴാത്ത നരനും ഡയമണ്ടിൽ വീഴാത്ത നാരിയും..; മുന്നറിയിപ്പുമായി പൊലീസ്