കോഴിക്കോട്ട് ആറാം ക്ലാസ് വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം

കോഴിക്കോട്: ആറാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്‍റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ വിലങ്ങാട് പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. സഹോദരനോടൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് റോഡിലുണ്ടായിരുന്ന നായ കടിച്ചത്. പരിക്കേറ്റ കുട്ടിയെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Previous

ചൈനീസ് ആപ്പുകള്‍ ഈടാക്കുന്നത് 30% പലിശ; യുവതി അടക്കം നാലുപേര്‍ പിടിയില്‍

Read Next

സിദ്ദു മൂസെവാല കൊലക്കേസ് പ്രതികള്‍ സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തൽ