കടകുത്തിതുറന്ന് കവർച്ച; വഴിയിൽ പോലീസിനെ കണ്ട് ബൈക്കും സാധനങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ബേക്കൽ: ചെറുവത്തൂരിൽ കടകുത്തിത്തുറന്ന് സാധനങ്ങളുമായി രക്ഷപ്പെടുന്നതിനിടെ റോഡിൽ പോലീസിനെ കണ്ട കവർച്ചാസംഘം മോട്ടോർ ബൈക്കും കവർച്ചാ സാധനങ്ങളും ഉപേക്ഷിച്ച് ഒാടി രക്ഷപ്പെട്ടു.

ഇന്നലെ അർധരാത്രിക്ക് ശേഷമാണ് ചെറുവത്തൂരിലെ ഫാൻസി കട കുത്തിതുറന്ന് സാധനങ്ങൾ കവർച്ച ചെയ്തത്. കവർച്ച ചെയ്ത സാധനങ്ങൾ ചാക്കിൽ കെട്ടി മോട്ടോർ ബൈക്കിൽ കെഎസ്ടിപി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കവർച്ചക്കാർ ബേക്കലിലെത്തിയപ്പോൾ, നൈറ്റ്   പട്രോളിംഗിനിറങ്ങിയ ബേക്കൽ പോലീസിനെ കണ്ടു.

പോലീസിന്റെ പിടിയിലാകുമെന്നുറപ്പായതോടെ സംഘം മോട്ടോർ ബൈക്കും കവർച്ചാ സാധനങ്ങളും റോഡിലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തൊണ്ടിമുതലും മോട്ടോർ ബൈക്കുമുൾപ്പെടെ  ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. മിഠായി പാക്കറ്റുകൾ, പെർഫ്യൂം, ലാപ്പ്ടോപ്പുമുൾപ്പെടെ ഭാണ്ഡക്കെട്ടിൽ കണ്ടെത്തി. ബേക്കൽ പോലീസ് കസ്റ്റഡിയിലുള്ള തൊണ്ടിമുതലും ബൈക്കും ചന്തേര പോലീസിന് കൈമാറും.

Read Previous

കാഞ്ഞങ്ങാട്ട് സോളാർ വിളക്കുകൾ പരിപാലിക്കുന്നതിനെ ചൊല്ലി തർക്കം കരാറുകാരനെ രക്ഷിക്കാൻ നഗരസഭാ നീക്കം

Read Next

പാന്റ്സിനുള്ളിൽ സ്വർണ്ണം പൂശി കള്ളക്കടത്ത്, പുതുവഴി പരീക്ഷിച്ച യുവാവ് പിടിയിൽ