നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ രാജ്യത്ത് ചീറ്റകള്‍ എത്തും

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ ഈ മാസം 17ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകൾ ഇന്ത്യയിലെത്തും. നരേന്ദ്ര മോദി അതേ ദിവസം തന്നെ കുനോ ദേശീയോദ്യാനം സന്ദർശിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ചീറ്റകളെ കൊണ്ടുപോകുന്നതിനായി കുനോ ദേശീയോദ്യാനത്തിലും പരിസരത്തും ഏഴ് ഹെലിപാഡുകളാണ് നിർമ്മിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ.എസ് ശൈലജ പറഞ്ഞു. ചൗഹാൻ പറഞ്ഞു. ഈ മാസം തന്നെ ഇത് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Read Previous

നെറ്റ്ഫ്ലിക്സ് രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ലംഘിക്കുന്നുവെന്ന് യുഎഇ

Read Next

പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കും; ഉത്തരവ് 3 ദിവസത്തിനുള്ളില്‍