രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: രാജ്യത്തിന് ചീറ്റകളെ മാത്രം പോരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ഇതൊന്നും കാണാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നത്. ചീറ്റകളെ കൊണ്ടുവന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ചീറ്റയ്ക്കൊപ്പം രാജ്യത്തിന്‍റെ പ്രശ്നങ്ങളും കാണേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിൽ പറഞ്ഞു.

തൊഴിലില്ലായ്മ വിഷയത്തിൽ വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച യുവജനങ്ങളുമായി രാഹുൽ ഗാന്ധി സംവാദം നടത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കായംകുളത്ത് എത്തിയപ്പോഴായിരുന്നു ചർച്ച സംഘടിപ്പിച്ചത്. കുറഞ്ഞ ഉത്പാദനവും കേന്ദ്ര സർക്കാർ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.

Read Previous

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ സർക്കാർ പിൻവലിക്കുന്നു

Read Next

ഓണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന്‌: ഒന്നാം സമ്മാനം 25 കോടി രൂപ