ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഉയർന്നുവരുന്ന മങ്കിപോക്സ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പ്രതികരണ സംരംഭങ്ങൾ തീരുമാനിക്കുന്നതിനും ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു.
രാജ്യത്ത് രോഗനിർണയ സൗകര്യങ്ങളുടെ വിപുലീകരണത്തിൽ സർക്കാരിന് മാർഗനിർദേശം നൽകുമെന്നും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രവണതകൾ പരിശോധിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞയാഴ്ച കേരളത്തിൽ മരിച്ച 22 കാരന്‍റെ സാമ്പിളുകളിൽ തിങ്കളാഴ്ചയാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.





