നാക് റാങ്കിങ്ങിൽ എ ഗ്രേഡ് നേടി കേരള കേന്ദ്രസർവകലാശാല

പെരിയ: നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിംഗിൽ കേരള കേന്ദ്ര സർവകലാശാലയ്ക്ക് ‘എ’ ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ തവണ അത് B++ ആയിരുന്നു. 2.76 പോയിന്റ് 3.14 ആയി ഉയർത്തിയാണ് ഈ നേട്ടം.

സെപ്റ്റംബർ 21, 22, 23 തീയതികളിലാണ് നാക് പരിശോധന നടത്തിയത്. മിസോറം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.കെ.ആർ.എസ് സാംബശിവറാവുവിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഗ്രേഡ് നിർണയത്തിനായി എത്തിയത്. 2009 ൽ സ്ഥാപിതമായ കേരള കേന്ദ്ര സർവ്വകലാശാല ഒരു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചു.

വിദൂരവിദ്യാഭ്യാസ, ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അനുമതി സർവകലാശാലയ്ക്ക് ലഭിക്കും.കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിങ്ങിലെ മുന്നേറ്റമെന്ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വരലു പറഞ്ഞു.

Read Previous

കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങി മരിച്ചു

Read Next

മുഖ്യമന്ത്രി വി സി നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷൻ; കേസ് 22ലേക്ക് മാറ്റി