ഒക്ടോബര്‍ 11 വരെ കേരള കേന്ദ്രസർവകലാശാല പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം

പെരിയ: ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഒക്ടോബർ 11 ന് വൈകുന്നേരം 5 മണി വരെ കേന്ദ്ര സർവകലാശാല നീട്ടി. സെപ്റ്റംബർ 26നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു.

സാങ്കേതിക തടസങ്ങൾ കാരണം പല വിദ്യാർത്ഥികൾക്കും അപേക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cukerala.ac.in) വഴിയാണ് അപേക്ഷ നൽകേണ്ടത്.

Read Previous

പീഡന പരാതി; സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍

Read Next

കളക്ടറെയും സബ് കളക്ടറെയും പാര്‍ട്ടിയുടെ ശക്തി ബോധ്യപ്പെടുത്തും: എം.എം മണി