ആഘോഷ വേദികള്‍ ലവ് ജിഹാദിന് കാരണമാകുന്നു; വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി

ഭോപ്പാല്‍: ഉത്സവ വേദികൾ ലൗ ജിഹാദിന് കാരണമാകുന്നുവെന്ന വിവാദ പരാമർശവുമായി മധ്യപ്രദേശ്‌ ബിജെപി മന്ത്രി ഉഷ താക്കൂർ. മുസ്ലീം പെണ്‍കുട്ടികൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം.

നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ഗർബ പരിപാടികളെ കുറിച്ച് പരാമർശിക്കുകയായിരുന്നു മന്ത്രി. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ആളുകൾ സാധാരണയായി പങ്കെടുക്കുന്ന സ്ത്രീരൂപമായ ദിവ്യത്വത്തെ ആരാധിക്കുന്ന ഗുജറാത്തികളുടെ ഒരു നൃത്തരൂപമാണ് ഗാർബ.

Read Previous

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ ബിഷപ്പിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിൽ 1.65 കോടിരൂപ കണ്ടെത്തി

Read Next

കേരളത്തിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനം പാടില്ല