ബഫർസോൺ: ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച് കർഷക സംഘടനകൾ

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക ദിനമായ ചിങ്ങം ഒന്നിന് കർഷക സംഘടനകൾ കരിദിനം ആചരിക്കുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 61 കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കരിദിനം ആചരിക്കുന്നത്. ഇതിനൊപ്പം ജില്ലാ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫർ സോൺ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്.

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി മറികടക്കാൻ കേരള സർക്കാർ നീക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സര്‍ക്കാര്‍ നീക്കങ്ങളില്‍ മെല്ലപ്പോക്കാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. സുപ്രീം കോടതി വിധിയെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം വനംവകുപ്പിനെ ഏൽപ്പിച്ച സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്.

Read Previous

ബല്‍കിസ് ബാനു കേസ് ; പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനം

Read Next

‘കേരള സവാരി’; സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ്‌ ഇന്നുമുതൽ