ബിഎസ്എൻഎല്ലിന്റെ 4Gയും 5Gയും അടുത്ത വർഷം എത്തും

ഇന്ത്യൻ ടെലികോം വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും 5 ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം സേവനം ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോഴും രാജ്യത്ത് എല്ലായിടത്തും 4 ജി എത്തിക്കാനുള്ള ശ്രമത്തിലാണ്.

അടുത്ത വർഷത്തോടെ രാജ്യത്ത് 4ജിയും 5ജിയും അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ജനുവരിയിൽ തന്നെ 4ജി രാജ്യത്തെ എല്ലായിടങ്ങളിലും എത്തിക്കാനാണ് ബിഎസ്എൻഎല്ലിൻ്റെ ശ്രമം. ഇത് സാധ്യമായാൽ, 2023 ഓഗസ്റ്റിൽ തന്നെ കമ്പനി 5 ജി സേവനങ്ങളും ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ കഴിയുന്ന തരത്തിൽ ബിഎസ്എൻഎല്ലിന്‍റെ സേവനങ്ങൾ ഉടൻ എല്ലായിടത്തും എത്തിക്കാനാണ് പദ്ധതി.

2023 ജനുവരിയോടെ ബിഎസ്എൻഎല്ലിൻ്റെ 4 ജി സേവനങ്ങൾ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. ജനുവരി ആദ്യവാരം തന്നെ സേവനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎല്ലിന്‍റെ 4ജിക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇതോടൊപ്പം ബിഎസ്എൻഎൽ 5ജി ലോഞ്ചിനെക്കുറിച്ചും അദ്ദേഹം സൂചന നൽകിയിരുന്നു.

Read Previous

ഹിന്ദി ദേശീയഭാഷയാക്കാന്‍ ഗൂഢശ്രമമെന്ന് ജോൺ ബ്രിട്ടാസ്; വീഡിയോ ഏറ്റെടുത്ത് കമല്‍ഹാസൻ അടക്കമുള്ളവർ

Read Next

ചൈന, പാക് അതിര്‍ത്തികൾ കാക്കാൻ പ്രളയ്; മിസൈൽ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി