ബോളിവുഡ് നടി ആശാ പരേഖിന് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടി ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രസിഡന്റ് ദ്രൗപദി മുർമു 10 ലക്ഷം രൂപയും ഫലകവും സമ്മാനിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

ഹം സായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകള്‍. സെൻസർ ബോർഡിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ആശാ പരേഖ്. 

ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

Read Previous

അട്ടപ്പാടി മധു കേസ്; ജാമ്യം തേടി വീണ്ടും പ്രതികളുടെ ഹർജി

Read Next

പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; ദില്ലിയിൽ നിരോധനാജ്ഞ