താമരശേരിയിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ 

കോഴിക്കോട്: താമരശേരി അണ്ടോണയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് പുഴയിൽ നിന്ന് ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പിന്നിലെ പുഴയിൽ വീണതാണെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Previous

വീട്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ പൊള്ളലേറ്റ് മരിച്ചു

Read Next

കളിത്തോക്ക് ചൂണ്ടി പൊലീസിനെ മുൾമുനയിൽ നിർത്തി യുവാവ്