ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്താൻ ബിജെപി; 11ന് കർണാടകയിൽ തുടക്കം

ബംഗലൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനവുമായി ബിജെപി. തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്തും. 11ന് കർണാടകയിൽ റാലി ആരംഭിക്കും. റാലികൾ ഡിസംബർ വരെ നീളും. യോഗി ആദിത്യനാഥ്, അരുൺ സിങ്, നളിൻ കുമാർ കട്ടീൽ എന്നിവർ റാലിയുടെ ഭാഗമാകും. കേന്ദ്ര നേതാക്കള്‍ 165 നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തും.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിൽ പ്രയാണം തുടരുകയാണ്. അതേസമയം കേരളത്തിലേത് പോലെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകയിലും വിവാദമായി മാറി. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Read Previous

സ്വർണം, വെള്ളി നിരക്കുകൾ ഇന്ന് മാറ്റമില്ലാതെ തുടരുന്നു

Read Next

പീഡന പരാതി; സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍