ഓണം ഹൈന്ദവ ആഘോഷമാക്കി മാറ്റാൻ ബിജെപി നീക്കം

കൊല്ലം: കേരളത്തിലെ ബിജെപി പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാംസ്കാരിക ഉത്സവമായ ഓണത്തെ ഹൈന്ദവ ഉത്സവമാക്കി മാറ്റുന്ന ‘ഹിന്ദുത്വ’ പരീക്ഷണത്തിനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കോപ്പുകൂട്ടുന്നത്.
‘കേരളത്തിന്‍റെ സ്വത്വം വീണ്ടെടുക്കൽ’ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണത്തിന്മേലുള്ള പരീക്ഷണം ആദ്യം നടത്തുക .സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നയത്തിന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് അനുമതി നല്‍കിയെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓണം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചരണം സംഘടിപ്പിക്കും.തിരുവോണം ഒരു ഹൈന്ദവ ഉത്സവമാണെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിക്കണമെന്നുമാകും ഈ പ്രചരണത്തില്‍ ഊന്നൽ നൽകുക.

Read Previous

മന്ത്രിമാരുടെ പ്രവർത്തനത്തിൽ സിപിഎം സംസ്ഥാന സമിതിയില്‍ വിമർശനം ഉയർന്നതായി കോടിയേരി

Read Next

കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തവര്‍ക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല: ബി. ഗോപാലകൃഷ്ണന്‍