‘ബിജെപി മുക്ത ഭാരതം’; കെസിആർ നിതീഷിനെ കണ്ടു

ഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ചർച്ചകൾക്കായി നീക്കങ്ങൾ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇതിന്‍റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് എന്നിവരുമായി കെസിആർ കൂടിക്കാഴ്ച നടത്തി. പട്നയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എൻഡിഎ സഖ്യം വിട്ടതിന് ശേഷം ഇതാദ്യമായാണ് കെസിആർ നിതീഷിനെ കാണുന്നത്.

ബി.ജെ.പി മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് റാവു പറഞ്ഞു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. ബി.ജെ.പിയെ പുറത്താക്കിയാൽ മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂവെന്നും കെ.സി.ആർ പറഞ്ഞു. ബിജെപിയുമായി അകന്ന നിതീഷ് കുമാർ 2024 ൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് ചർച്ചകൾ ശക്തമാണ്. ഇതിനിടയിലാണ് കെസിആറിൽ നിർണായക യോഗം ചേർന്നത്.

Read Previous

ഓണാഘോഷ പരിപാടി; വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാൽ പിടിവീഴും

Read Next

‘ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ചേനെ’; മമത