ബെവ്‌കോ ഔട്ട്ലെറ്റുകൾ ഇന്ന് അടയ്ക്കും; ഇനി തുറക്കുക ഒക്ടോബർ 3ന്

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്‍റെ ഭാഗമായി മദ്യശാലകൾ ഇന്ന് നേരത്തെ അടച്ചിടും. എല്ലാ മാസത്തിലെയും ആദ്യ ദിവസം സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം ദിവസം ഗാന്ധിജയന്തി പ്രമാണിച്ച് അവധിയുമാണ്. ഇതോടെ കോർപ്പറേഷന്‍റെ മദ്യശാലകൾ തിങ്കളാഴ്ച (ഒക്ടോബർ 3) മാത്രമേ തുറക്കൂ.

ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ സാധാരണയായി രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവർത്തിക്കുക. അതേസമയം കൺസ്യൂമർഫെഡിന്‍റെ മദ്യശാലകൾ ഇന്ന് രാത്രി 9 മണി വരെ പതിവുപോലെ തുറന്ന് പ്രവർത്തിക്കും. കൺസ്യൂമർഫെഡിന്‍റെ മദ്യശാലകളും ബാറുകളും ഒക്ടോബർ 1, 2 തീയതികളിൽ തുറക്കില്ല.

Read Previous

സമരം നേരിടാന്‍ ബദൽ മാർഗവുമായി കെഎസ്ആര്‍ടിസി

Read Next

കാലവര്‍ഷം പടിയിറങ്ങി; കേരളത്തില്‍ ഇത്തവണ 14% മഴ കുറവ്