ഇന്ന് ബാങ്ക് അവധി; ബിവറേജസ് തുറക്കില്ല, ബാറുകള്‍ തുറക്കും

തിരുവോണ നാളിൽ സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്നലെയും ബാങ്ക് അടച്ചിരുന്നു. അതേസമയം, ബാങ്കുകൾ നാളെ തുറന്ന് പ്രവർത്തിക്കും. നാലാം ഓണദിനമായ ശനിയാഴ്ചയും ബാങ്ക് അടച്ചിടും. അതിനാൽ, അവശ്യ സേവനങ്ങൾ നിർവഹിക്കേണ്ടവർ വെള്ളിയാഴ്ച ബാങ്കുകളിൽ എത്തണം.

അതേസമയം, ഓണം പ്രമാണിച്ച് ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് അടച്ചിടും. എന്നാൽ സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മദ്യം വിൽക്കും.

Read Previous

മലയാളത്തിൽ ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Read Next

ശബരിമലയിൽ ഇന്ന് തിരുവോണസദ്യ നടത്തും