കര്‍ണാടകയിൽ 42 പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബംഗലൂരു: കർണാടകയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൾപ്പെടെ 42 കേന്ദ്രങ്ങൾ സീൽ ചെയ്യുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലുണ്ടായിരുന്ന ഫയലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സീൽ ചെയ്ത ഓഫീസുകൾക്ക് പുറത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേനന്ദ്ര പറഞ്ഞു.

Read Previous

ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സിൽ ആദ്യ 40ല്‍ എത്തി ഇന്ത്യ

Read Next

കീം 2022 രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രൊവിഷണൽ ലിസ്റ്റ് പുറത്ത്