ആര്യയുടെ ‘ക്യാപ്റ്റൻ’ ഓണത്തിന് തിയേറ്ററുകളിൽ 

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആര്യ നായകനാകുന്ന ‘ക്യാപ്റ്റൻ’ സെപ്റ്റംബർ എട്ടിന് കേരളത്തിലെ തിയേറ്ററുകളിലെത്തും. വിക്രം, ആർആർആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്‍റെ നേതൃത്വത്തിൽ റിയ ഷിബുവിന്‍റെ എച്ച്ആർ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സിമ്രാൻ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽനാഥ്, ആദിത്യ മേനോൻ എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്യാമറ – എസ് യുവ, സംഗീതം – ഡി ഇമ്മൻ, എഡിറ്റിംഗ് – പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്സ് – ശക്തി ശരവണൻ, കെ ഗണേഷ്, കലാസംവിധാനം – എസ് എസ് മൂർത്തി. ആറ് ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ക്യാപ്റ്റന്‍റെ ട്രെയിലർ ട്രെൻഡിംഗ് ആണ്.

Read Previous

ഞാൻ മോദിയെ പിന്തുണയ്ക്കുന്നു; സാമന്തയുടെ വീഡിയോ വൈറൽ

Read Next

കെ റെയിൽ; ഈ മാസം കേരള, കർണാടക മുഖ്യമന്ത്രിമാർ ചർച്ച നടത്തും