പൂനെ– നാസിക് അതിവേഗ റെയിൽപാത പദ്ധതിയ്ക്ക് അനുമതി

മുംബൈ: പൂനെ-നാസിക് അതിവേഗ റെയിൽ പാത പദ്ധതിക്ക് അംഗീകാരം. പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വർഷങ്ങളായി സജീവമാണെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

പദ്ധതി യാഥാർത്ഥ്യമായാൽ പൂനെയിൽ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് നാസിക്കിലെത്താം. നിലവിൽ നാലര മണിക്കൂർ റോഡുമാർഗം സഞ്ചരിക്കണം.

റെയിൽവേ ലൈൻ ഏകദേശം 235 കിലോമീറ്ററോളം വരും. പൂനെയിൽ നിന്ന് അഹമ്മദ്നഗർ വഴിയാണ് നാസിക്കിലേക്ക് പോകുന്നത്. 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് ഈ പാതയിലൂടെ സഞ്ചരിക്കാൻ കഴിയും. 16,039 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടിൽ 24 സ്റ്റേഷനുകളുണ്ടാകും. ഏകദേശം 20 തുരങ്കങ്ങളും ഉണ്ടാകും.

Read Previous

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; അഭയ കേസിലെ സിസ്റ്റര്‍ സെഫിയുടെ ഹർജിയിൽ ഹൈക്കോടതി

Read Next

‘ശാകുന്തളം’ റിലീസ് മാറ്റി; പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും