അമിതാഭ് ബച്ചന് കാലിന് പരിക്ക്; വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ 

ടെലിവിഷൻ ഷോയായ കോൻ ബനേഗാ ക്രോർപതിയുടെ സെറ്റിൽ വച്ച് നടൻ അമിതാഭ് ബച്ചന് പരിക്കേറ്റു. കാലിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരത്തിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു. ഇടത് കാലിൽ ഒരു ലോഹക്കഷണം കൊണ്ട് ഞരമ്പ് മുറിഞ്ഞ് ധാരാളം രക്തം പോയെന്ന് താരം പറഞ്ഞു. ബച്ചൻ തന്നെയാണ് തന്‍റെ ഔദ്യോഗിക ബ്ലോഗിലൂടെ ഇക്കാര്യം അറിയിച്ചത്. 

ഉടൻ തന്നെ ഡോക്ടറുടെ സഹായത്തോടെ മുറിവ് തുന്നിച്ചേർത്തതായും താരം പറഞ്ഞു. തുന്നലുകൾ ഇടേണ്ടിവന്നതിനാൽ കാലിൽ അധികം സമ്മർദ്ദം ചെലുത്തരുതെന്ന് ഡോക്ടർമാർ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ട്രെഡ്മില്ലിൽ പോലും നടക്കരുതെന്നാണ് നിർദ്ദേശം.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഊൻചായി നവംബർ 11 ന് തീയേറ്ററുകളിലെത്തും. അനുപം ഖേർ, നീന ഗുപ്ത, പരിണീതി ചോപ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Previous

ചാര വനിതയെന്ന് സംശയം; ചൈനീസ് വനിതയുടെ അറസ്റ്റിൽ അന്വേഷണം വ്യാപിപ്പിച്ചു

Read Next

പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ഗവർണർ