അമിത് ഷായുടെ യാത്രയ്ക്കായി ആംബുലൻസ് തടഞ്ഞു; രൂക്ഷവിമർശനം

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകാനായി ആംബുലൻസ് തടഞ്ഞത് വിവാദമായി. എന്നാൽ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ആരും ആംബുലൻസിൽ ഉണ്ടായിരുന്നില്ലെന്നും സാങ്കേതിക തകരാർ മൂലമാണ് സൈറൺ മുഴങ്ങിയതെന്നും മുംബൈ ട്രാഫിക് പൊലീസ് വ്യക്തമാക്കി.

അമിത് ഷായുടെ വാഹനവ്യൂഹം അന്ധേരിയിലൂടെ കടന്നുപോകുമ്പോൾ ആംബുലൻസ് കാത്തുനിൽക്കുന്ന വീഡിയോ തിങ്കളാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.

Read Previous

ഓണക്കോടിയില്‍ ആശംസകളറിയിച്ച് മമ്മൂട്ടി

Read Next

സ്വർണപ്രതീക്ഷയോടെ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ