മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എ.കെ. ആന്റണി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ എ.കെ ആൻ്റണി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പവൻ കുമാർ ബൻസാലുമായും എ.കെ ആന്‍റണി കൂടിക്കാഴ്ച നടത്തി.

അതേസമയം, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് വളരെ വ്യക്തതയുണ്ടെന്നും താൻ മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Previous

നികുതിവെട്ടിപ്പ് കേസ്; എ.ആര്‍. റഹ്മാനെതിരെ തെളിവുണ്ടെന്ന് ജിഎസ്ടി കമ്മീഷണര്‍

Read Next

നേതൃത്വത്തെ വിമർശിച്ച സി.ദിവാകരനെതിരെ നടപടിക്ക് സാധ്യത