അമ്മയാകാൻ ഒരുങ്ങുന്നു; ചിത്രങ്ങൾ പങ്കുവച്ച് നടി മൈഥിലി

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഓണാഘോഷത്തോടൊപ്പം പങ്കുവച്ച് നടി മൈഥിലി. ഓണച്ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോഴാണ് മൈഥിലി സന്തോഷ വാർത്തയും ആരാധകരെ അറിയിച്ചത്.

“എല്ലാവർക്കും ഓണാശംസകൾ. ഇതോടൊപ്പം, ഞാൻ ഒരു അമ്മയാകാൻ ഒരുങ്ങുന്നു എന്ന സന്തോഷവാർത്തയും നിങ്ങളെ അറിയിക്കുന്നു.” എന്ന കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവെച്ചത്. അഹാന കൃഷ്ണ, ശ്വേത മേനോൻ, ഉണ്ണിമായ പ്രസാദ്, അപർണ നായർ, ഗൗതമി നായർ തുടങ്ങിയ താരങ്ങള്‍ മൈഥിലിക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തു.

Read Previous

‘ചെയ്ത കുറ്റം എന്തെന്നറിയാതെ ഇനിയും കാപ്പന്മാര്‍ ജയിലറകളിലുണ്ട്’

Read Next

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ ബിഷപ്പിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിൽ 1.65 കോടിരൂപ കണ്ടെത്തി