ഷൂട്ടിങ്ങിനിടെ നടി കേറ്റ് വിൻസ്‌ലെറ്റിന് പരിക്ക്; ചിത്രീകരണം നിർത്തി

ഹോളിവുഡ് നടി കേറ്റ് വിൻസ്ലെറ്റിന് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ക്രൊയേഷ്യയിൽ ലീ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇതേതുടർന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.

ഷൂട്ടിങ്ങിനിടെ കാൽ വഴുതി വീണ താരത്തെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ ആഴ്ച എപ്പോഴെങ്കിലും പുനരാരംഭിക്കുമെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസിൻ കവർ മോഡലും ഫോട്ടോഗ്രാഫറുമായ ലീ മില്ലറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കെയ്റ്റ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ യുദ്ധരം​ഗങ്ങൾ ചിത്രീകരിക്കാനാണ് നടിയുൾപ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്.

Read Previous

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ശശി തരൂരിന് മത്സരിക്കാൻ അനുമതി

Read Next

പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ഗവര്‍ണര്‍; തെളിവുകള്‍ പുറത്തുവിട്ട് സിപിഐഎം