നടി ജയസുധ ബിജെപിയിൽ ചേരുന്നു

ഹൈദരാബാദ്: തെലുങ്ക് നടി ജയസുധ ബി.ജെ.പിയിൽ ചേരുന്നു. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി. ജനപ്രിയരെ പാർട്ടിയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം. തെലങ്കാനയിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്ന സാഹചര്യത്തിൽ മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ കൂറുമാറുകയാണ്.

കോണ്‍ഗ്രസിൽ നിന്നും ടിആർഎസിൽ നിന്നും പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേരുന്നുണ്ട്. നേരത്തെ, ഹൈദരാബാദ് കോർപ്പറേഷൻ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയും കോണ്‍ഗ്രസ് എംഎൽഎയും ബിജെപിയിൽ ചേരുന്നത്.

തെലുങ്ക് സിനിമകളിലെ സജീവ സാന്നിധ്യമാണ് ജയസുധ. ബിജെപിയിൽ ചേരാൻ നടി സമ്മതിച്ചതായാണ് റിപ്പോർട്ട്. മുതിർന്ന ബി.ജെ.പി നേതാക്കൾ ജയസുധയുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. നടി വിജയശാന്തിയും മുൻ മന്ത്രിയും എം.എൽ.എയുമായ ഈറ്റല രാജേന്ദ്രനും ജയസുധയുമായി സംസാരിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Previous

‘പതാക വാങ്ങിയില്ലെങ്കിൽ റേഷനില്ല’; വിമർശിച്ച് വരുൺ ഗാന്ധി

Read Next

ശസ്ത്രക്രിയ ഉപകരണം വയറിനുള്ളിൽ മറന്നുവച്ചു; 3 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്