ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു

നടൻ ആമിർ ഖാന്‍റെ മകളും തിയേറ്റർ ആർട്ടിസ്റ്റുമായ ഇറ ഖാൻ വിവാഹിതയാകുന്നു. ഫിറ്റ്നസ് ട്രെയിനർ നൂപുർ ഷിക്കാരെയാണ്‌ വരൻ. രണ്ടു വർഷത്തിലേറെയായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയം നടന്നത്.

ഇൻസ്റ്റാഗ്രാമിൽ ഇറ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നത്. നൂപുർ മുട്ടുകുത്തി നിന്ന് ഒരു വിവാഹ മോതിരം സമ്മാനിക്കുന്ന വീഡിയോയാണ് ഇറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ആമിർ ഖാന്‍റെ ആദ്യ ഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. 2002 ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനും അദ്ദേഹത്തിനുണ്ട്.

Read Previous

വിഴിഞ്ഞം സമരം; ഉറപ്പ് രേഖാമൂലം നൽകണമെന്ന് സമരസമിതി

Read Next

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല