അച്ഛനെയും അമ്മയെയും കുത്തി ലഹരിക്കടിമയായ മകൻ; പിതാവിൻ്റെ നില ഗുരുതരം

കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഷാജിയുടെ പരിക്ക് ഗുരുതരമാണ്. അച്ഛനെയും അമ്മയെയും കുത്തിയ മകൻ ഷൈൻ പൊലീസ് കസ്റ്റഡിയിലാണ്. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിത്സയിലാണ്.

ലഹരിക്ക് അടിമയായിരുന്ന ഷൈൻ ഇന്നലെ രാത്രിയാണ് അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചത്. ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലധികം ശ്രമിച്ചിട്ടും ഷൈനിനെ പിടികൂടാൻ കഴിയാത്തതിനാൽ പോലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിർത്തു.

Read Previous

കോവിഡാനന്തര പ്രശ്നങ്ങളിൽ ആശങ്ക; സമഗ്രമായ പഠനം നടത്താൻ ആരോഗ്യ വകുപ്പ്

Read Next

വിഴിഞ്ഞം സമരം കൂടുതൽ ശക്തമാക്കുന്നു; ഇന്ന് റോഡ് ഉപരോധവും, സെക്രട്ടേറിയറ്റ് മാർച്ചും