മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി

കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അത് നാല് സീറ്റായി ചുരുങ്ങി.

2017 ൽ 3280 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ ലഭിച്ച ആകെ വോട്ടുകൾ 2666 ആണ്. 614 വോട്ടിന്‍റെ കുറവാണിത്. മട്ടന്നൂർ ടൗൺ വാർഡാണ് ബി.ജെ.പി കടുത്ത പോരാട്ടം കാഴ്ചവച്ച ഏക വാർഡ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി എ മധുസൂദനൻ യുഡിഎഫ് സ്ഥാനാർത്ഥി കെ വി പ്രശാന്തിനോട് 12 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

Read Previous

കണ്ണൂരിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലും നിയമന വിവാദം

Read Next

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിലേക്കില്ലെന്ന് റിപ്പോർട്ട്