മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം; ഉപദേശവുമായി ‘കളക്ടര്‍ മാമന്‍’

കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും വിദ്യാർത്ഥികൾക്ക് സ്‌നേഹോപദേശങ്ങള്‍ നൽകുകയും ചെയ്ത ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ വീണ്ടും വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. അവധി ദിവസങ്ങളിൽ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമിപ്പിച്ചാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അവധി ദിവസമായതിനാൽ കുട്ടികൾ നേരത്തെ ഹോം വര്‍ക്ക് ചെയ്യണമെന്ന് കളക്ടർ പറയുന്നു. വീട് വൃത്തിയാക്കാനും വീട്ടുജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കേണ്ടതുണ്ട്. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാന്‍ പോകുകയോ അടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേർക്കുമിടയിൽ കൈ പിടിച്ച് നടക്കണം. അച്ഛനും അമ്മയ്ക്കുമൊപ്പം പുറത്തിറങ്ങുന്ന ചിത്രങ്ങൾ തനിക്ക് അയക്കണമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read Previous

ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം

Read Next

തല്ലുമാല 40 കോടി കളക്ഷനിലേക്ക്