ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. മൂന്ന് മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക മണ്ഡപങ്ങളും വിവാഹത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
2017 ഓഗസ്റ്റ് 27നാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. അന്നത്തെ 277 വിവാഹങ്ങളുടെ റെക്കോർഡ് ഇന്ന് തകർക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിനായി പൂജാരിമാരെയടക്കം നിയമിച്ചിട്ടുണ്ട്, ഒരു വിവാഹ സംഘത്തിൽ 20 പേരെ മാത്രമേ അനുവദിക്കൂ. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.





