ലോകായുക്ത ബിൽ; സിപിഐ നിലപാട് ഇന്ന് അറിയാം

ലോകായുക്ത ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സിപിഐ ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പ് നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്.

ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സി.പി.ഐക്ക് വിയോജിപ്പുള്ളത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകാനുള്ള ബദൽ നിർദേശമാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടന്നേക്കും.

Read Previous

ലോകായുക്ത ബില്‍ നിയമസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും

Read Next

സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി പിടി വീഴും; പുതിയ നിയമവുമായി തമിഴ്നാട്