ബീഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്

പാട്ന: ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിക്ക് 18 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 12 മന്ത്രിസ്ഥാനങ്ങളും പങ്കിടാൻ ധാരണയായതായാണ് വിവരം. കോൺഗ്രസിന് മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്കും മന്ത്രിസ്ഥാനം ലഭിക്കും.

12 എംഎൽഎമാരുള്ള സി.പി.ഐ (എം.) ഉൾപ്പെടെ സഖ്യത്തിന്‍റെ ഭാഗമായ ഇടതുപാർട്ടികൾ മന്ത്രിസഭയുടെ ഭാഗമാകില്ല. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ സഹോദരൻ തേജ് പ്രതാപ് യാദവിന് മന്ത്രിസ്ഥാനം ലഭിക്കും. ഈ മാസം 24ന് വിശ്വാസവോട്ട് തേടാനാണ് ഗവർണറുടെ നിർദേശം. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യം ബുധനാഴ്ചയാണ് ബീഹാറിൽ സത്യപ്രതിജ്ഞ ചെയ്തത്.

Read Previous

കിഫ്ബിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Read Next

ഷാജഹാന്‍ വധം: 2 പ്രതികളെ കസ്റ്റഡിയിലെടുത്തു