പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്

‘ഉടൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 13-ാമത് ഭരത് മുരളി പുരസ്കാരം ദുർഗ കൃഷ്ണയ്ക്ക് ലഭിച്ചു. അന്തരിച്ച നടൻ മുരളിയുടെ പേരിൽ ഭരത് മുരളി കൾച്ചറൽ സെന്‍ററാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ കെ.പി.കുമാരൻ സമ്മാനിക്കും. സംവിധായകൻ ആർ ശരത്, പത്രപ്രവർത്തകൻ എം കെ സുരേഷ്, കൾച്ചറൽ സെന്‍റർ ചെയർമാൻ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ‘ഉടൽ’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read Previous

ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; സൂപ്രണ്ടിന് അടിയന്തര സ്ഥലം മാറ്റം

Read Next

ഛത്തീസ്ഗഢ് ഗ്രാമത്തിൽ രണ്ട് വർഷത്തിനിടെ അജ്ഞാത രോഗം ബാധിച്ച് 61 പേർ മരിച്ചെന്ന് പ്രദേശവാസികൾ