പാർട്ടി ചിട്ടികൾ നടത്തരുത്; കമ്മിറ്റികളോട് സി.പി.എം

കണ്ണൂര്‍: പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സമാനമായ സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സി.പി.എം നിർദ്ദേശം. പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പണിയുന്നതിന് ഗിഫ്റ്റ് സ്കീം ഉൾപ്പെടുത്തിയുള്ള ചിട്ടി നടത്തിപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി എല്ലാ ഘടകകക്ഷികൾക്കും നിർദ്ദേശങ്ങൾ നൽകിയത്.
അതേസമയം, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ലൈബ്രറികൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും ചിട്ടി നടത്താൻ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസായ എ.കെ.ജി.മന്ദിരം നിര്‍മിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ചിട്ടി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ വരുകയും വിവാദമാവുകയും ചെയ്തിരുന്നു.

Read Previous

ത്രിവർണ്ണ പതാകയെ പിന്തുണച്ചില്ല; ആർഎസ്എസിനെതിരെ രൂക്ഷവിമർശനം

Read Next

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല,കെ.ടി. ജലീന്റെ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി